കേരള കോൺഗ്രസ് വിട്ടു കോൺഗ്രസിൽ ചേർന്നു


 തീക്കോയി:-വെള്ളികുളം കാരികാട് വാർഡ് കേരള കോൺഗ്രസ് എം ഭാരവാഹികളായ ജയ്സൺ വാഴയിൽ,കുര്യാക്കോസ് പാമ്പാടത്ത്,സെബാസ്റ്റ്യൻ പാമ്പാടത്ത്,ഐസക് തലക്കശ്ശേരിൽ,ജോർജ്ജ് പള്ളിക്കാട്ടിൽ,ബേബി പുത്തൻപുരയിൽ,ബിനു കാപ്പിലിയിൽ,ലാലു ചബ്ലങ്ങാട്ട്,അപ്പച്ചൻ പുത്തൻപുരയിൽ എന്നിവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.മണ്ഡലം പ്രസിഡണ്ട് എം ഐ ബേബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വക്കേറ്റ് വി ജെ ജോസ് മെമ്പർ ഷിപ്പ് വിതരണം ചെയ്തു. കെ സി ജെയിംസ്, ഹരി മണ്ണുമഠം,മോഹനൻ കുട്ടപ്പൻ,വിമൽ വഴിക്കടവ്,ജോസ് നബുടാകം,രാജേഷ് മുത്തനാട്ട്,സണ്ണി പഴയംപള്ളിയിൽ, ഷാജി മുത്തനാട്ട്,ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.