ദിശാബോര്‍ഡുകള്‍ കാണാതായതായി പരാതി

.സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കൈപ്പള്ളി മുതുകോര മലയിലേയ്ക്ക് വഴികാട്ടിയായി സ്ഥാപിച്ചിരുന്ന ദിശാബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതുമാറ്റിയതായി പരാതി. പൂഞ്ഞാറില്‍ നിന്നും കൈപ്പള്ളിയിലേയ്ക്ക് വഴികാട്ടിയായി സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് രാത്രിയുടെ മറവില്‍ കാണാതായത്. 

.
ജില്ലയിലെ തന്നെ ഉയരംകൂടിയ പ്രദേശമായ ഇവിടേയ്ക്ക്, വിനോദസഞ്ചാരത്തിനുള്ള വിലക്ക് നീക്കിയതോടെ അവധിദിവസങ്ങളിലടക്കം നിരവധി പേരാണ് ദിവസേനയെത്തുന്നത്. വിവിധ വഴികളിലൂടെ മുതുകോരമലയിലേയ്ക്ക് എത്താമെങ്കിലും ദൂരംകുറഞ്ഞ പാത അടയാളപ്പെടുത്തി സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് കടത്തിക്കൊണ്ടുപോയത്.

.പിഡബ്ല്യുഡി അനുമതിയോടെയാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ബോര്‍ഡുകള്‍ കാണാതായ സംഭവത്തില്‍ കൈപ്പള്ളി മുതുകോരമല സംരക്ഷണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദൂരംകൂടിയ മറ്റ് വഴികള്‍ ദൂരംകുറച്ച് രേഖപ്പെടുത്തി മേഖലയില്‍ സ്ഥാപിക്കുന്നതിലും സമിതി പ്രതിഷേധമറിയിച്ചു. ബോര്‍ഡ് കാണാതായ സംഭവത്തില്‍ പരാതി നല്‍കുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.