കര്‍ഷകര്‍ക്കു കൈത്താങ്ങായി രൂപീകരിച്ച പൂഞ്ഞാര്‍ കാര്‍ഷികവിപണിക്കു പിന്നാലെ പൂഞ്ഞാര്‍ തൊഴില്‍വീഥി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി പി.സി. ജോര്‍ജ് എംഎല്‍എ.
കോവിഡിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടവര്‍ക്കും കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവരുമായ ആളുകള്‍ക്കും സഹായകരമാകാനാണു തൊഴില്‍വീഥിയിലൂടെ ഉദ്ദേശിക്കുന്നത്.
ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി നൈപുണ്യ ജോലികള്‍ക്കും, കാര്‍ഷിക/കാര്‍ഷികേതര ജോലികള്‍ക്കും തുടങ്ങി പ്രഫഷണല്‍ ജോലിക്കാരെ വരെ കിട്ടുന്ന ഒരു ഡേറ്റാ ബാങ്ക്, ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് എന്നിങ്ങനെയാണ് തൊഴില്‍വീഥിയിലൂടെ ലക്ഷ്യമിടുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളുകളെ ഫോണ്‍വഴി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കും. തൊഴില്‍വീഥി കൂടുതല്‍ ഫലവത്തായും ജനങ്ങള്‍ക്കു പ്രയോജനപ്പെടുംവിധം രൂപീകരിക്കുന്നതിനും ആവശ്യമായ ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍നിന്നു സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു.
0 Comments