Latest News
Loading...

മോഹനൻ കുട്ടപ്പൻ കോൺഗ്രസിൽ ചേർന്നു



തീക്കോയി:- മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബറും കേരളാ  കോൺഗ്രസ്(എം) പ്രവർത്തകനുമായ മോഹനൻ കുട്ടപ്പനും സഹപ്രവർത്തകരും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.



മൂന്നു തവണ പഞ്ചായത്ത് അഗവും കഴിഞ്ഞ ഇരുപതു വർഷമായി സഹകരണ ബാങ്ക്  ബോർഡ് മെംബറുമാണ് മോഹനൻ കുട്ടപ്പൻ. ജനാധിപത്യ ചേരിയിൽ നിന്നും ഇടതു പക്ഷത്തേക്കുള്ള കേരള കോൺഗ്രസ് ജോസ് വീഭാഗത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് മോഹനൻ കുട്ടപ്പനും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നിട്ടുള്ളത്.

 


മണ്ഡലം പ്രസിഡന്റ് എം ഐ ബേബി മുത്തനാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ജോമോൻ ഐകര അംഗത്വം നൽകി. തോമസ് കല്ലാടൻ അഡ്വ: മുഹമദ്ദ് ഇല്യസ് അഡ്വ: വി. ജെ ജോസ്, കെ.സി ജെയിംസ്, ജെസി തോമസ്, 


 

ഹരി മണ്ണുമഠം, ബിനോയി ജോസഫ്, രാജേഷ് മുത്തനാട്ട്, ജോയി പൊട്ടനാനിയിൽ, ബാബു വർക്കി, റിജോ കാഞ്ഞമല, സിറിൾ താഴത്തുപറമ്പിൽ, ഡാരിൻ തട്ടാംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.


 

Post a Comment

0 Comments