Latest News
Loading...

കെ ആർ ശശിധരൻ അനുസ്മരണം

തിടനാട്: സിപിഐഎം മുൻ ഏരിയ സെക്രട്ടറി കെ ആർ ശശിധരന്റെ ഒന്നാമത് അനുസ്മരണ യോഗം ശനിയാഴ്ച നടക്കും. കൊണ്ടൂർ റെസിഡൻസ് അസോസിയേഷൻ, നാഷണൽ ലൈബ്രറി, സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലേ കൊണ്ടൂർ ജംഗ്ഷനിൽ പതാക ഉയർത്താൽ, പുഷ്പാർച്ചന വായനശാല പ്രവർത്തകരെ ആദരിക്കൽ എന്നിവ സംഘടിപ്പിക്കും.

തിടനാട് എൻ എസ്‌ എസ്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദഘാടനം ചെയ്യും. ചടങ്ങിൽ എസ്. എസ് എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ കമിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമ മോഹനൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി രമേഷ്‌ ബി വെട്ടിമറ്റം, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ്‌ അഡ്വാ. വി എൻ ശശിധരൻ എന്നിവർ പങ്കെടുക്കും ലോക്കൽ സെക്രട്ടറി റെജി ജേക്കബ് സ്വാഗതവും, ടി മുരളീധരൻ ആദ്യക്ഷതയും എന്നിവർ വഹിക്കും

പൂഞ്ഞാർ  പുരോഗമന കാല സാഹിത്യം സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ ആർ ശശിധരൻ അനുസ്മരണം സംഘടിപ്പിക്കും. പൂഞ്ഞാർ പനച്ചിപാറ എ. ടി എം ലൈബ്രറിയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന യോഗം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ ഓൺലൈനിലുടെ ഉദഘാടനം ചെയ്യും. പുരോഗമന കാല സാഹിത്യം സംഘം ജില്ലാ സെക്രട്ടറി ചന്ദ്രബാബു,ഏരിയ സെക്രട്ടറി ഗംഗാധരൻ പി കെ, സിപിഐഎം ലോക്കൽ സെക്രട്ടറി ഷിബുകുമാർ എന്നിവർ പങ്കെട്ക്കും

Post a Comment

0 Comments