ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിലുള്ള ജനമൈത്രി ഭവനത്തിൻ്റെ കട്ടിളവയ്പ് നടത്തി


 പാലാ:  ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നിർന്ധനരായ വിദ്ധ്യാർത്ഥികൾക്ക് ഭവനം നിർമ്മിച്ചു നല്കുന്നതിൻ്റെ ഭാഗമായിട്ടുള്ള ജനമൈത്രി ഭവനത്തിൻ്റെ കട്ടിളവയ്‌പ് കർമ്മം പാലാ ഡി വൈ എസ് പി സാജു വർഗീസ് നിർവ്വഹിച്ചു.  ഇടമറ്റം കെ റ്റി ജെ എം ഹൈസ്കൂളിലെ അതുല്യാ സജിക്കാണ് വീട് നിർമിച്ചു നൽകുന്നത്. 

ജനമൈത്രി പോലീസിൻ്റെയും ജനസമിതിയുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർമാരായ സ്റ്റീഫൻ ജോസഫ്, ജോർജ് പി തോമസ് . ജനമൈത്രി ജില്ലാ അസിസ്റ്റൻ് നോഡൽ ഓഫീസർ സരസിജൻ, പാലാ എസ് എച്ച് ഓ അനൂപ് ജോസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, 


ജനമൈത്രി സബ്ബ് ഡിവിഷൻ കോർഡിനേറ്റർ എ എസ് ഐ സുരേഷ് കുമാർ ആർ, എസ് ഐ അഭിലാഷ്, ജനമൈത്രി സി ആർ ഓ എ റ്റി ഷാജിമോൻ, പോലീസ് അസ്സോസ്സിയേഷൻ ഭാരവാഹികളായ പ്രേംജി എസ് ഡി, അജേഷ് കുമാർ, ബിറ്റ് ഓഫീസർമാരായ സുദേവ് എസ്, ബിനോയി തോമസ്,  പ്രഭു കെ ശിവറാം, ജനസമിതിയംഗങ്ങളായ സജി വട്ടക്കാനാൽ, ഡയാനാ രാജു, ബൈജു കൊല്ലംപറമ്പിൽ, ജോർജ് സന്മനസ്, അതുല്യാ സജിയുടെ കുടുംബാഗംങ്ങൾ എന്നിവർ പങ്കെടുത്തു.