മൂപ്പതിലേറെ വര്‍ഷങ്ങളായി ജീര്‍ണാവസ്ഥയിലായ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തീക്കോയി ടെക്നിക്കല്‍ സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പതിനാറ് വര്‍ഷമായി നൂറുശതമാനം വിജയം നിലനിര്‍ത്തിവരുന്ന സ്‌കൂളും വര്‍ക്ഷോപ്പും ഏതു സമയവും നിലംപതിക്കാറായ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബാച്ചില്‍ 135 കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ടെങ്കിലും അസൗകര്യങ്ങള്‍ മൂലം 90 പേര്‍ക്ക് മാത്രമേ പഠന സൗകര്യം ഒരുക്കാന്‍ കഴിയുന്നുള്ളൂ.
ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ സ്‌കൂളിനായി ഈരാറ്റുപേട്ട മുനിസിപ്പല്‍ അതിര്‍ത്തിയില്‍ കണ്ടെത്തി വാങ്ങിയിട്ടിരിക്കുന്ന ഭൂമിയില്‍ കെട്ടിടം നിര്‍മിച്ച് സ്‌കൂള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
സ്‌കൂളിന്റെ ജീര്‍ണാവസ്ഥകള്‍ മനസ്സിലാക്കുന്നതിനും സ്‌കൂള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അധികൃതര്‍ക്ക് പിന്തുണയറിയിക്കുന്നതിനുമായി ഫ്രറ്റേണിറ്റി പൂഞ്ഞാര്‍ മണ്ഡലം കണ്‍വീനര്‍ ഫാറൂക്ക്, കമ്മിറ്റിയംഗങ്ങളായ സമീര്‍ ബിന്‍ ഷറഫ്, അന്‍സര്‍ ബിന്‍ റഹീം, അജാസ് ഇബ്റാഹീം, അബൂബക്കര്‍ മനാഫ് എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
0 Comments