ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി ആവിഷ്‌കരിച്ച കാട കോഴി വിതരണവും കോഴി കൂട്, കോഴി തീറ്റ വിതരണവും പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അഗ്രിമ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍ ഫാ.തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു.
പാലാ രൂപത വികാരി ജനറാള്‍ റവ.ഫാ.ഡോ.ജോസഫ് തടത്തില്‍ കാട വളര്‍ത്തല്‍ പദ്ധതിയും വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റന്‍ വേത്താനത്തും ഉദ്ഘാടനവും നിര്‍വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റോയ് ഫ്രാന്‍സിസ്, ഡാന്റ്റിസ് കൂനാനിക്കല്‍ , ബ്ര.ജോസഫ് നെടുനിലം, സിബി കാണിക്കാംപടി ,ജോസ് നെല്ലിയാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി തുടങ്ങിയയിനം കോഴികളും കാട കോഴികളും പല അളവുകളിലുള്ള ഹൈടെക്ക് കോഴി കൂടുകളും വില്‍പ്പനക്കുണ്ട്. 60 കാട കുഞ്ഞുങ്ങുളും 50 കിലോ കോഴി തീറ്റയും ഹൈടെക് കോഴി കൂടും 9500 രൂപയ്ക്കണ് വില്‍ക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 1500 രൂപയുടെ ഗഡുക്കളായും വാങ്ങാം.
0 Comments