കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ആവര്‍ത്തിച്ച് ഐഎംഎ. ഒക്ടോബര്‍ അവസാനത്തോടെ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 20,000 ല്‍ എത്തിയേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. പ്രതിദിനമുള്ള കോവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാര്‍ ഉപയോഗിക്കണം. സര്‍വ്വ ആയുധങ്ങളും എടിത്ത് കോവിഡിനെ ചെറുക്കാനുള്ള സമയമാണിതെന്നും സംഘടന പറയുന്നു.
അതേസമയം, രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മഹാരാഷ്ട്രയെയും കര്‍ണാടകയെയും പ്രതിദിന വ്യാപനത്തില്‍ കേരളം ഇന്നലെ പിന്നിലാക്കി. സംസ്ഥാനത്ത് 11,755 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
0 Comments