Latest News
Loading...

17-കാരിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു. യുവാവ് അറസ്റ്റില്‍

 


 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ മണ്ഡപത്തില്‍ ഷക്കീറിനെ (24) പാലാ സിഐ അനൂപ് ജോസും സംഘവും ചേര്‍ന്ന് പിടികൂടി. ഒരു വര്‍ഷത്തോളമായി 17-കാരിയായ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു വരുകയായിരുന്നു.

 

 നേരത്തെ ഇതേകേസിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിടനാട് പോലീസ് ഇയ്യാള്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ പോക്‌സ് വകുപ്പ് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments