ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷം പിന്നിട്ടു. 1,114,120 പേർ വൈറസ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. 39,929,571പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. ആഗോളതലത്തിൽ 8,941,300 പേർ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ. . 29,874,151 പേർ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ മുന്നിലുള്ളത്
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, അർജന്റീന, കൊളംബിയ, ഫ്രാൻസ്, പെറു, മെക്സിക്കോ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഇറാൻ, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15-ലുള്ളത്.
അതിനിടെ, കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ രംഗത്തെത്തി. വീഴ്ചകൾക്ക് കേരളം വലിയ വില നൽകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനം വരുത്തിയ ചില വീഴ്ചകളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ഹർഷവർധൻ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്സനവും.. ഒക്ടോബറിൽ പല ദിവസങ്ങളിലും പതിനായിരത്തിന് അടുത്താണ് ദിവസേന കോവിഡ് രോഗികളുടെ എണ്ണം.
0 Comments