കോവിഡ് കാലത്തും സാങ്കേതിക നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്തിയെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ഐ.എഫ്.എസ്.
.
അരുവിത്തുറ സെന്റ് ജോര്‍ജ്‌സ് കോളേജില്‍ നടന്ന അന്താരാഷ്ട്ര വെബിനാറില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആദരവര്‍പ്പിച്ചു. കോവിഡ് എങ്ങനെ അന്താരാഷ്ട്ര ബന്ധങ്ങളെയും ആഗോളവത്കരണത്തിന്റെ അടിസ്ഥാന ആശയങ്ങളെയും പുനരാഖ്യാനം ചെയ്യുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലെയും കുവൈറ്റിലെയും നയതന്ത്ര പ്രവര്‍ത്തന അനുഭവങ്ങളും പ്രത്യേകിച്ച് വന്ദേ ഭാരത് മിഷന്റെ പ്രാധന്യത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു. കോവിഡ് കാലത്തിന്റെ പരിമിതികളെ മറികടന്നു ആഗോള വിപണന ശൃംഖലയുടെ സിരാകേന്ദ്രമാകാന്‍ ഇന്ത്യക്ക് കഴിയും. കോവിഡ് കാലം കൂടുതല്‍ അറിവുകള്‍ നേടാനായി വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
അരുവിത്തുറ കോളേജിലെ ഐ.ക്യു.എ.സി. യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാറില്‍ കോളേജ് മാനേജര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലക്കപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍, പ്രൊഫ. ജിലു ആനി ജോണ്‍, ഡോ. സുമേഷ് ജോര്‍ജ്, മിഥുന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments