അധികാര വികേന്ദ്രീകരണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ നിറവിന്റെ വര്‍ഷത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവണ്‍മെന്റ് സിസ്റ്റത്തിന്റെ മികവുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ആന്‍സമ്മ സാബു നിര്‍വ്വഹിച്ചു.
.
സംസ്ഥാനത്ത് ആദ്യഘട്ടത്തിലായി 150 പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോട്ടയം ജില്ലയില്‍ 11 പഞ്ചായത്തും. ഇതിലൊന്നാണ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായും കൃത്യതയോടെയും സാങ്കേതിക മികവോടെയും നടപ്പിലാക്കുവാന്‍ ആദ്യഘട്ടത്തില്‍ തന്നെ മരങ്ങാട്ടുപിള്ളിയും സജ്ജമായി.
.
200 സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന ഈ സംവിധാനം കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാണ്, ജീവനക്കാരുടെ നിശ്ചയദാര്‍ഡ്യത്തോടെയുള്ള കഠിന പ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ് ഈ ശ്രമകരമായ ദാത്യം നിര്‍വ്വഹിക്കാന്‍ സാധിച്ചതെന്ന് പ്രസിഡന്റ് ആന്‍സമ്മ സാബു അറിയിച്ചു.
.
കാലാനുസൃതമായ പരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഈ സേവനത്തിന്റെ പ്രാരംഭഘട്ടത്തില്‍ പങ്കാളിയാകുവാന്‍ സാധിച്ചതില്‍ ഈ ഭരണസമിതി അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് അലക്‌സ് കെ.കെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്ഥിരംസമിതി അദ്ധ്യക്ഷരായ സില്‍ബി ജെയ്‌സണ്‍, ജോണി നെല്ലരി, ഓമന ശിവശങ്കരന്‍, മെമ്പര്‍മാരായ ദീപാ ഷാജി, ഡോ. റാണി ജോസഫ്, മാര്‍ട്ടിന്‍ അഗസ്റ്റിന്‍, മാത്തുക്കുട്ടി ജോര്‍ജജ്, ശ്യാമള മോഹനന്‍, സെക്രട്ടറി ഡോ. ഷീബാ സ്റ്റീഫന്‍, ജീവനക്കാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.






0 Comments