ഈരാറ്റുപേട്ടയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തംഈരാറ്റുപേട്ട വടക്കേക്കരയില്‍ വ്യാപാരസ്ഥാപനത്തില്‍ തീപിടിച്ചു. പോലീസ് സ്‌റ്റേഷന് സമീപം എല്‍ഐസി ഓഫീസിന് എതിര്‍വശത്താണ് രണ്ടാം നിലയില്‍ തീ പടര്‍ന്നത് .പോപ്പുലര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്.
 ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.