60-കാരനായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പത്താം വാര്‍ഡ് ചോലത്തടം സ്വദേശി പാലക്കാട്ട് രാജപ്പന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയായായിരുന്നു സംഭവം.
സമീപത്തെ കടയിലെത്തി സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെത്തിയ രാജപ്പന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. കടയില്‍ മറന്നുവെച്ച സാധനത്തെ പറ്റി കടയുടമയോട് ഫോണില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോവിഡ് പരിശോധനകള്‍ക്ക് ശേഷമെ മൃതദേഹം വിട്ടുനല്‍കൂ. ബ്രോക്കര്‍ ഇടപാടുകളും രാജപ്പനുണ്ടായിരുന്നു.
0 Comments