Latest News
Loading...

ചാവറ പബ്‌ളിക് സ്‌കൂളിന് എം എല്‍ എ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

 



പാലാ: വിദ്യാഭ്യാസമുള്ള സമൂഹം നാടിന്റെ സമ്പത്താണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പാലായിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്‌കൂളും കേരളത്തിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്‌കൂളുകളിലൊന്നുമായ ചാവറ പബ്‌ളിക് സ്‌കൂളിനു എം എല്‍ എ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ. പ്രിന്‍സിപ്പല്‍ ഫാ മാത്യു കരീത്തറ, ഡയറക്ടര്‍ ഫാ സാബു കൂടപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മാനുവല്‍ എ കെ, ജസ്റ്റിന്‍ മാത്യു, എബി ജെ ജോസ്, മത്തായി കെ ഒ, ഹെഡ്മിസ്ട്രസ് എലിസബത്ത് എബി, തങ്കച്ചന്‍ മുളകുന്നം തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments