Latest News
Loading...

തോട് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


ഹരിത കേരളം മിഷന്‍റെ ഇനി ഞാനൊഴുകട്ടെ ജനകീയ കാമ്പയിന്‍റെ തുടര്‍ച്ചയായി തിടനാട് ഗ്രാമ പഞ്ചായത്തിലെ പിണ്ണാക്കനാട് നല്ല തണ്ണിത്തോടിന്‍റെ ഏഴാം വാര്‍ഡിലെ പിണ്ണാക്കനാട് ചപ്പാത്ത് മുതലുള്ള ഭാഗത്തേയും ചെമ്മലമറ്റം പൊരിയത്ത് കുന്ന് ഭാഗത്തേയും തോട് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ആദ്യ ഘട്ടമെന്ന നിലയില്‍ ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി വെള്ളമൊഴുക്കിന് തടസ്സമായി നിന്നിരുന്ന ഏകദേശം നൂറുമീറ്റര്‍ ഭാഗത്തെ ചെളിയും മാലിന്യങ്ങളും അഞ്ചടി ആഴത്തില്‍ നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു.ഇരു പ്രദേശങ്ങളിലും ഒന്നര കിലോമീറ്റര്‍  തോട് പുനരുജ്ജീവിപ്പിക്കണം  എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ,വാര്‍ഡ് മെമ്,പഞ്ചായത്ത്  അംഗങ്ങള്‍,ഹരിത കേരളം മിഷന്‍ പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലും വാരിയാനിക്കാട് സ്നേഹനിധി ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്താക്കള്‍, ജെസിഐ സംഘടനാ പ്രതിനിധികള്‍ ,പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയുമാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത് .

ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ 6,7 വാര്‍ഡുകളിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും വെള്ളം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.