Latest News
Loading...

ഭരണഘടന സംരക്ഷണസദസ്സ് സംഘടിപ്പിച്ചു




പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ  സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ ഭരണഘടനസംരക്ഷണ സദസ്സ് നടത്തി. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ്‌ ഡി. രാജപ്പന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം  മാണി. സി. കാപ്പൻ ഉത്‌ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി V. K. ഗംഗാധരൻ സ്വാഗതം ആശംസിച്ചു.

 അഡ്വ. വി.കെ. പ്രസാദ് (പുരോഗമന കലാസാഹിത്യ സംഘം എറണാകുളം  ജില്ലാ വൈസ് പ്രസിഡന്റ്‌) മുഖ്യപ്രഭാഷണം നടത്തി. ജോർജ് ജേക്കബ് (കോൺഗ്രസ് ), B. രമേഷ് (CPIM), M. G. ശേഖരൻ (CPI), മജു പുളിക്കൽ(കേരള കോൺഗ്രസ്‌ എം ),  V. V. ജോസ് (N.C.P), ജില്ലാ ലൈബ്രറി കൌൺസിൽ മെമ്പർ പയസ് തോമസ്, ലൈബ്രറി വൈസ് പ്രസിഡന്റ്‌ M. K. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. P. G. പ്രമോദ് കുമാർ (പു. ക. സ. പൂഞ്ഞാർ സൗത്ത് യൂണിറ്റ് സെക്രട്ടറി ) നന്ദി പ്രകാശിപ്പിച്ചു. 

നവംബർ 1ന് ലൈബ്രറി സംഘടിപ്പിച്ച കേരള പിറവി ദിനത്തിൽ നടത്തിയ "കേരളം പരിണാമവും പരിപ്രേക്ഷ്യവും" എന്ന ഉപന്യാസ രചനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ റിക്‌സാന, സഹദിയ, മെഹുജ ഹാരിസ് എന്നിവർക്കു ഉപഹാരങ്ങൾ  നൽകി.