Latest News
Loading...

തേക്ക് മോഷണം; അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ ഹൈക്കോടതിയിലേക്ക്



ഈരാറ്റുപേട്ട നഗരസഭയിലെ തേക്ക് മോഷണവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ പോലീസ് സംരക്ഷിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഈരാറ്റുപേട്ട നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മുൻ ചെയർമാൻ ടിഎം റഷീദിന്റെ കാലത്തു നടന്ന മാർക്കറ്റ് കോംപ്ലക്സ്  നിർമാണമുൾപ്പടെ എട്ടോളം വിഷയങ്ങൾ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാനും നഗരസഭാ കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ ആക്ടിംഗ് ചെയർപേഴ്സൺ ബൾക്കീസ് നവാസ് അദ്ധ്യക്ഷത വഹിച്ചു. തേക്ക് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി, കൃത്യമായ മൊഴികൾ നൽകി. തൊണ്ടിമുതൽ പോലീസ് തന്നെ കണ്ടെടുത്തു എന്നിട്ടും പലവിധ സമ്മർദ്ദങ്ങൾക്കു വഴങ്ങി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. നഗരസഭാ ഹൈക്കോടതിയെ സമീപിക്കുന്നതിനായി സി.പി.എം പാർലമെന്‍ററി പാർട്ടി ലീഡർ ലൈലാ പരീത് അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗ്, കോൺഗ്രസ്, എസ്.ഡി.പി.ഐ അംഗങ്ങൾ പിന്തുണച്ചു.