Latest News
Loading...

നഗരസഭയുടെ തേക്കിൻ തടി മോഷണം പൊലീസിന്റെ നിലപാട് പ്രതിഷേധാർഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്



ഈരാറ്റുപേട്ട നഗരസഭയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കിൻ തടി  മോഷണം പോയതിനെ കുറിച്ച് മൂന്നാഴ്ചയായിട്ടും ശരിയായ അന്വേഷണം നടത്താതെ പൊലീസ് മോഷ്ടാക്കൾക്ക് ഒത്താശ ചെയ്യുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും തടിവെട്ടിയവർക്കെതിരെയും ഇതിന് വേണ്ടി ഗൂഡാലോചന നടത്തിയവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ആവശ്യപ്പെട്ടു. തേക്കിൻ തടി മോഷണാന്വേഷണത്തിൽ പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭാ യു.ഡി.എഫ് കമ്മറ്റി മുട്ടം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി.പി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഡ്വ.വി.എം.ഇല്യാസ്, പി.എം.ഷെരീഫ്, കെ.എ.മുഹമ്മദ് അഷറഫ്, വി.എം.സിറാജ്, നിസാർ കുർബാനി,പി.എച്ച്.നൗഷാദ്, വി.എച്ച്.നാസർ പി.എഫ്.ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments