Latest News
Loading...

ഡിജോ കാപ്പന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അനുശോചനം




ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ഡിജോ കാപ്പന്‍. പൊതുപ്രവര്‍ത്തനമെന്ന വാക്കിന്റെ അര്‍ത്ഥം അതിന്റെ എല്ലാതലത്തിലും അന്വര്‍ത്ഥമാക്കിയ വ്യക്തിത്വം. 

ചുറ്റുമുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്ന സംസാര രീതിയും ശരീര ഭാഷയും. രാഷ്ട്രീയത്തില്‍ വഴികാട്ടിയുമായിരുന്ന ജ്യേഷ്ഠ സഹോദരന്‍; അതായിരുന്നു എനിക്ക് ഡിജോ. നാല്‍പത് വര്‍ഷത്തെ ബന്ധം. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ക്കാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുന്നത്.  



.കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ നേതാവെന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയ ഡിജോ കാപ്പന്‍ പിന്നീട് തന്റെ പ്രവര്‍ത്തന മേഖല പൊതുരംഗത്തേക്ക് മാറ്റി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെയും പാര്‍ട്ടിയുടെയും ഉന്നത നേതൃത്വത്തില്‍ എത്തിയ ഡിജോയാണ് ഒരു സുപ്രഭാതത്തില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറിയത്. അത് ഡിജോയ്ക്ക് മാത്രം എടുക്കാന്‍ സാധിക്കുന്ന തീരുമാനമായാണ് ഞാന്‍ കാണുന്നത്. 


ആര്‍ക്ക് മുന്നിലും കീഴടങ്ങാന്‍ ഡിജോ ഒരു കാലത്തും തയാറായിട്ടില്ല. അതേ പോരാട്ടവീര്യം തന്നെയാണ് ഡിജോ കാപ്പന്‍ എന്ന പൊതുപ്രവര്‍ത്തകനെ പിന്നീട് കേരളം അടയാളപ്പെടുത്തിയതും. ഊഷ്മളമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments