Latest News
Loading...

നൂറുമേനി വിളയിച്ച് കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ...



പാഠപുസ്തകത്തിന്റെ അറിവുകൾക്കപ്പുറം കൊയ്ത്തിന്റെ ആവേശം നിറച്ച് കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂളിൽ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് പാനാമ്പുഴ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് ജയ്മോൻ നടുവിലേക്കുറ്റ്, ഹെഡ്മാസ്റ്റർ അജി വി. ജെ എന്നിവർ നേതൃത്വം നൽകി... സ്കൂളിലെ കായികാധ്യാപകൻ ജിബി തോമസിന്റെ മേൽനോട്ടത്തിൽ, സ്കൂൾ അങ്കണത്തിൽ കൃത്രിമ പാടശേഖരം ഒരുക്കിയാണ് കൃഷി ചെയ്തത്..നൂറ്റിഇരുപത് ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഉമ ഇനത്തിൽപ്പെട്ട വിത്തായിരുന്നു കൃഷിക്ക് ഉപയോഗിച്ചത്.



അന്യം നിന്നുപോകുന്ന നെൽകൃഷിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി നടത്തിയത്. പാടം ഒരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ പങ്കുചേർന്നു.. സ്കൂൾ പി.ടി.എ അംഗങ്ങളും അധ്യാപക- അനധ്യാപകരും, വിദ്യാർത്ഥികളും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി..




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments