Latest News
Loading...

രാഷ്ട്രീയ മുന്നണികൾ തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം.പി.വി. രാജഗോപാൽ



ഈരാറ്റുപേട്ട : ഇന്ത്യയിൽ ഇന്ന് തിരഞ്ഞെടുപ്പുകൾ യുദ്ധമായി മാറുകയാണെന്നും ഭരണകർത്താക്കളിലും ജനങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ വളരാനുള്ള ശ്രമങ്ങളുണ്ടാകുന്നില്ലെന്നും പ്രമുഖ ഗാന്ധിയൻ ചിന്തകനും ഏകതാ പരിഷത്ത് സ്ഥാപകനുമായ പി.വി. രാജഗോപാൽ അഭിപ്രായപ്പെട്ടു. കേരള സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെയും വോട്ടേഴ്സ് അലയൻസിൻ്റെയും ആഭിമുഖ്യത്തിൽ, പ്രകടനപത്രികകൾ ജനങ്ങളുടെ നിരീക്ഷണത്തിൽ എന്ന സംസ്ഥാനതല കാമ്പയിൻ ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്തു സംസാരികക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൻ്റെ അടിസ്ഥാനതത്വങ്ങളായ സുതാര്യതയും ജനങ്ങളോടുള്ള ഉത്തരവാദിത്വവും വിസ്മരിക്കപ്പെടുകയാണിന്ന്. ജനാധിപത്യ മൂല്യങ്ങൾക്ക് സമൂഹത്തിൽ വേരോട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ജനാധിപത്യ പ്രക്രിയകളെ കാമ്പില്ലാത്ത ആഘോഷങ്ങളാക്കുന്ന ഇന്നത്തെ കാലത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങളുടെ ഉടമ്പടിയായ പ്രകടന പത്രികകളെ ജനങ്ങളുടെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുള്ള നീക്കം ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള വഴികളിലൊന്നാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 


കേരളത്തെ മുന്നോട്ട് നയിക്കാനായി ജനങ്ങൾ പുതിയതായി തിരഞ്ഞെടുത്തവർ അവർ ജനങ്ങൾക്ക് മുന്നിൽ വച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവരുടെ പ്രവർത്തന പരിപാടിയാക്കണമെന്നും, അധികാരം ഏറ്റെടുത്താൽ ഉടനെ സംസ്ഥാനത്തിന്റെ സാമ്പാത്തീക സ്ഥിതിയെക്കുറിച്ചുള്ള ഒരു ധവള പത്രം പുറത്തിറക്കി ജനങ്ങളെ യഥാർത്ഥ ചിത്രം ധരിപ്പിക്കണം. അതുപോലെ, പ്രകടന പത്രികയിൽ നിന്ന് ഈ വർഷം മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വാഗ്ദാനങ്ങൾ പ്രഖ്യാപിപ്പിക്കുകയും, അവക്കാവശ്യമായ തുക ബജറ്റിൽ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 



പുതിയ സർക്കാർ നിലവിൽ വന്നാലുടനെ മുഖ്യമന്ത്രിക്കും ചീഫ് സിക്രട്ടറിക്കും, ധനകാര്യ സിക്രട്ടറിക്കും, പ്ലാനിങ് ബോർഡ്‌ വൈസ് ചെയർമാനും വോട്ടർസ് അലയൻസ് മെമ്മറാണ്ടം സമർപ്പിക്കുന്നു അതിനുമുൻപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ചർച്ചാ സമ്മേളനങ്ങൾ സംഘടിപ്പിക്കും. മെമോറാണ്ട സമർപ്പണത്തിനു ശേഷം ബജറ്റ് വിദഗ്ദരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് വിപുലമായ സമ്മേളനവും സംഘടിപ്പിക്കും. ഈ വിഷയങ്ങളിൽ ഇടപെടാൻ തയ്യാറുള്ളവർ 80897 96658 ൽ ബന്ധപ്പെടാവൂ ന്നതാണ്.

അഡ്വ വി.ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു . വോട്ടേഴ്സ് അലയൻസ് ചെയർമാൻ അഡ്വ.ജോൺ ജോസഫ് ആമുഖ പ്രസംഗം നടത്തി.ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി.നാസർ, സണ്ണി പൈകട, വി . എം.അബ്ദുള്ള ഖാൻ, ഉണ്ണിക്കുഞ്ഞ്, ജോർജ് ജേക്കബ്, കെബീർഷാ,അഡ്വ.ജോർജുകുട്ടി, ജോഷി താന്നിക്കൽ, ബേബി പേണ്ടാനം,അപ്പച്ചൻ തെള്ളിയിൽ, എമ്മിച്ചൻ,മുഹമ്മദലി ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments