Latest News
Loading...

ജോസ് കെ മാണി നിയുക്ത എംഎൽഎ. അഭിവാദ്യമർപ്പിച്ചു ഫ്ലക്സ് ബോർഡുകൾ



പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അർപ്പിച്ചു പാലാ കടപ്പാട്ടൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നിയുക്ത എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്ന് രേഖപ്പെടുത്തിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടത്. കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ബോർഡുകൾ. ജോസ് കെ മാണി തന്നെ വിജയിക്കും എന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചത്. 


അതേസമയം ബോർഡ് സ്ഥാപിച്ചതിൽ പാർട്ടിക്ക് അറിവില്ലെന്നാണ് വിവരം. കടപ്പാട്ടൂരിലെ പൗരാവലിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ഈ പുതിയ നീക്കം. കടപ്പാട്ടൂർ അമ്പലത്തിലും സമീപത്തായാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments