പാലാ ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂരിന് സമീപം കുമ്മണ്ണൂരില്‍ കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന തലയോലപ്പറമ്പ് സ്വദേശി ഗോപകുമാര്‍, ബസില്‍ യാത്രക്കാരിയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ബസിലാണ് പാലാ ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ചുകയറിയത് .
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി വാഹനങ്ങള്‍ നീക്കുകയും റോഡില്‍ പരന്ന ഓയില്‍ കഴുകി നീക്കുകയും ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments