വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പെസഹാ ആചരണം വ്യത്യസ്തവും നവീനവും ആയിരുന്നു.ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മരിച്ച വീടുകളിൽ അപ്പം പുഴുങ്ങുവാൻ സാധിക്കത്തില്ല.കഴിഞ്ഞ വർഷത്തെ പെസഹായ്ക്ക് ശേഷം ഇടവകയിൽ നിന്നും പതിനഞ്ചു പേർ നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു..അപ്പം പുഴുങ്ങുവാൻ സാധിക്കാത്ത ഇത്തരം വീടുകളിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനവും കൈക്കാരന്മാരും പെസഹാ അപ്പവുമായിട്ടാണ് കടന്നു ചെന്നത് .കൂടാതെ ഓരോ വാർഡിലെയും കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരം വീടുകളിൽ അപ്പം തയ്യാറാക്കി നൽകുകയും പെസഹാഅപ്പം കുടുംബാംഗങ്ങളൊത്ത് മുറിക്കുകയും ചെയ്തു.
പെസഹാ വ്യാഴാഴ്ചത്തെ ദേവാലയ തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അപ്പം പുഴുങ്ങുവാൻ സാധിക്കാത്ത എല്ലാ വീടുകളിലും പെസഹാ അപ്പം വിതരണം ചെയ്തു. ഇത്തരം വ്യത്യസ്തമാർന്ന പെസഹാ ആചരണം ഇടവക ജനസമൂഹത്തിന് പുതുമയും നവ്യാനുഭവവുമായിരുന്നു. വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും എസ്.എം.വൈ എം .ന്റെയും നേതൃത്വത്തിൽ എല്ലാ വീടുകളിൽ നിന്നും പെസഹാ ഭക്ഷണം ശേഖരിച്ച് പാലാ മരിയസദനം ഡയറക്ടർ സന്തോഷിന് കൈമാറി. 500 ലധികം അന്തേവാസികൾക്ക് വെള്ളികുളം ഇടവകയുടെ കാരുണ്യ സ്പർശനത്തിന്റെ കരുതലായിരുന്നു.വെള്ളികുളം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടാം പ്രാവശ്യമാണ് പാലാ മരിയസദനത്തിന് പെസഹ അപ്പം.
വെള്ളികുളം ഇടവകയുടെ കരുതലിന്റെയും കാരുണ്യത്തിന്റെയും സ്നേഹ സ്പർശനമായിരുന്നു പുതുമ നിറഞ്ഞതും നവീനവുമായ പെസഹാ ആചരണം.വികാരി ഫാ .സ്‌കറിയ വേകത്താനം, കുടുംബ കൂട്ടായ്മ പ്രസിഡൻ്റ് ജോസഫ് കടപ്ലാക്കൽ,മരീന കടപ്ളാക്കൽ, ബിനോയി ഇലവുങ്കൽ , റ്റോബിൻസ് കൊച്ചുപുരക്കൽ,പ്രവീൺ വട്ടോത്ത്, ബ്രീസ് വള്ളിയാംതടത്തിൽ,മെൽബി ഇളംതുരുത്തിയിൽ, സാൻ്റോ തേനംമാക്കൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments