യുഡിഎഫ് ക്യാമ്പിന്റെ ആവേശം വാനോളം ഉയർത്തി പാലാ നഗരസഭയിൽ മാണി സി കാപ്പൻറെ മണ്ഡലപര്യനവും റോഡ് ഷോയും. വൈകുന്നേരം 4 മണിക്ക് മരിയൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം 14 പോയിന്റുകളിലെ സ്വീകരണം ഏറ്റുവാങ്ങി പന്ത്രണ്ടാം മൈലിൽ സമാപിച്ചു. തുടർന്ന് കൊട്ടാരമറ്റത്തുനിന്ന് ആരംഭിച്ച റോഡ് ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു.
വിവേചനം ഇല്ലാത്തതും ഗ്രാമ കേന്ദ്രീകൃതവുമായ വികസനവും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികളുമായിരിക്കും പാലായ്ക്കുവേണ്ടി യുഡിഎഫ് ആവിഷ്കരിക്കുക എന്നും അദ്ദേഹം ഉറപ്പുനൽകി. പിണറായി വിജയനും നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിലുള്ള പോരാട്ടമാണ് പാലായിൽ നടക്കുന്നതെന്നും പാലായുടെ ജനാധിപത്യ പാരമ്പര്യത്തിന് ശക്തി പകരുവാൻ രാഹുൽ ഗാന്ധിയുടെ പ്രതിനിധിയായി പാലായിൽ മത്സരിക്കുന്ന തനിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് മാണിസി കാപ്പൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
യുഡിഎഫ് അധികാരത്തിലേർന്നുകൂടെ പാലായിൽ സ്വപ്ന തുല്യമായ വികസനം ഒരുക്കുമെന്ന് വോട്ടർമാരെ അഭിസംബോധന ചെയ്ത കാപ്പൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് 250 കോടി രൂപയുടെ വികസനം നിയോജകമണ്ഡലത്തിൽ എത്തിച്ചതെന്നും ഇതിൻറെ പത്തിരട്ടി വികസനം അടുത്ത അഞ്ചുവർഷംകൊണ്ട് പാലായ്ക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യുഡിഎഫ് നേതാക്കളായബിജു പുന്നത്താനം പ്രൊഫ.സതീശ് ചൊള്ളാനി, ദിയ ബിനു, കുര്യാക്കോസ് പടവൻ, സി ടി രാജൻ, ജോർജ് പുളിങ്കാട് ,സന്തോഷ് കാവുകാട്ട്, ആർ സജീവ്, ജോബി കുറ്റിക്കാട്ട്, സലിം പി മാത്യു, ജോഷി വട്ടക്കുേന്നേൽ, റോബി ഊടുപുഴ.ബിജു ഞെട്ടനൊഴുകയിൽ, റോബി ഊടുപുഴ, ആൽബിൻ ഇടമനശ്ശേരി, റിയ ചീരാംകുഴി ,
ബിജോയി എബ്രഹാം, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, പ്രിൻസി സണ്ണി , സെബാസ്റ്റ്യൻ പനയ്ക്കൽ, ലിസിക്കുട്ടി മാത്യു, ബിജു വരിക്കാനി, സിജി ടോണി ,സോണിയ ചിറ്റേട്ട് എന്നിവർ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments