Latest News
Loading...

വീട്ടിൽ വോട്ട്; അവസരം 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും. 19നു മുൻപ് അപേക്ഷിക്കണം



നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോം (ഫോം 12 ഡി) വിതരണം തുടങ്ങി. ബി.എൽ.ഒമാർ വഴിയാണ് വിതരണം. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 19നകം ബൂത്ത് ലെവൽ ഓഫീസർക്ക് നൽകണം.  അസന്നിഹിത വോട്ടർ(ആബ്‌സെന്റീ വോട്ടർ)വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസു പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്.




ഉപവരണാധികാരികൾ തയാറാക്കിയ സമയക്രമപ്രകാരം വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. പ്രസ്തുത പട്ടിക സ്ഥാനാർഥികൾക്കും ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർക്കും മുൻകൂറായി ലഭ്യമാക്കും.

 രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിർത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിംഗ് സംഘം ഒരുക്കും. അസന്നിഹിത വോട്ടുകൾ രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരികൾ അതതു ദിവസം വരണാധികാരി ചുമതലപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറെ ഏൽപിച്ച് വോട്ടെണ്ണൽ ദിവസം വരെ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments