തിരുവരങ്ങില്‍ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറും. മാര്‍ച്ച് 28ന് വൈകിട്ട് ഏഴിന് മാളവികയുടെ വയലിന്‍ നാദതരംഗം തിരുവരങ്ങില്‍ നടക്കും. മാര്‍ച്ച് 30ആം തീയതി രാവിലെ 9ന് ഇരട്ട പൊങ്കാല നടക്കും. ദുര്‍ഗ്ഗാ ഭഗവതിക്കും ഭദ്രകാളി ഭഗവതിക്കും രണ്ട് കലങ്ങളിലായി പായസനിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് വൈകിട്ട് നാലിന് ജീവത എഴുന്നള്ളത്ത് നടക്കും. വൈകിട്ട് ഏഴിന് എഴുന്നള്ളത്തിന് പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ എതിരേല്‍പ്പ് നല്‍കും.
താലപ്പൊലി, ചെണ്ടമേളം, കെട്ടുകാഴ്ച ,കരകാട്ടം പമ്പമേളം, അര്‍ജുന നൃത്തം തുടങ്ങിയവ എഴുന്നേറ്റിന് അകമ്പടിയാകും. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതിനുശേഷം വിളക്കന്‍പൊലിയും നടക്കും. ക്ഷേത്ര ഭാരവാഹികളായ വിനോദ് പുന്നമറ്റത്തില്‍, അഡ്വക്കേറ്റ് രാജേഷ് കുന്നുംപുറത്ത്, സുധീര്‍ കമലാനിവാസ് , സതീഷ് കുമാര്‍ തെക്കേ നെല്ലിയാനി, അനീഷ് മഠത്തിനാല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments