തീക്കോയിലെ ജനാധിപത്യ വിശ്വാസികളായ നാട്ടുകാരെ യുഡിഎഫ് ഉന്നയിച്ച വിശ്വാസയോഗ്യമല്ലാത്തതും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ എൽഡിഎഫ് മണ്ഡലം കമ്മിറ്റി തള്ളിക്കളയുന്നു. ബഡ്ജറ്റ് അവതരിപ്പിച്ചിട്ട് 10 ദിവസം പോലും ആയിട്ടില്ല. വലിയ അഴിമതിയും കെടു കാര്യസ്ഥതയും രാഷ്ട്രീയ പക പോക്കലും ആണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 25 വർഷം ഭരിച്ചിട്ട് ഭരണം കൈവിട്ടു പോയപ്പോൾ ഉണ്ടായ മാനസിക വിപ്രാന്തിയാണ് ചിലർ ഇവിടെ കാണിക്കുന്നത്, കഴിഞ്ഞ ഭരണ കാലത്ത് ഇവർ നടത്തിയ അഴിമതികളിൽ കാര്യക്ഷമമായ അന്വേഷണം നടക്കാൻ പോവുകയാണ്. അതിന് പുകമറ സൃഷ്ടിക്കാൻ വേണ്ടിയാണ് ഈ പ്രതിഷേധം നടത്തിയത്, അതുകൊണ്ട് ഒരിക്കലും തെളിവുകൾ മാഞ്ഞുപോകില്ല.
ഒമ്പതാം വാർഡിലെ പെരുന്തേനീച്ച സംബന്ധിച്ചുള്ള വിഷയം, 110 അടി പൊക്കംമുള്ള വാകമരത്തിൽ ആണ് ഈച്ച കൂടുകൂട്ടിയത്. ഈച്ച നാട്ടുകാരെ കുത്താൻ തുടങ്ങിയപ്പോൾ ഈരാറ്റുപേട്ട നന്മ കൂട്ടത്തെ ആൾക്കാരെ വിളിച്ച് ഈച്ച ശല്യംഒഴിവാക്കാൻ പഞ്ചായത്ത് തീരുമാനിച്ചു, ഈച്ചയെ പിടിക്കാൻ മരത്തിൽ കയറിയപ്പോൾ പക്ഷി വന്ന് കൂട് ഇളക്കി മരത്തിൽ കയറിയവരെ നാട്ടുകാരെയും കുത്തുകയാണ് ഉണ്ടായത് . നാലുപേർ പിഎംസി ആശുപത്രിയിലും ഒരാൾ മെഡിക്കൽ കോളേജിലും ചികിത്സ തേടി പോകേണ്ടി വന്നു . തൊട്ടടുത്ത ദിവസം തന്നെ മാവടി അമ്പലത്തിലെ ഉത്സവമാണ്. ഉപദ്രവകാരികളായ ഈച്ചകളെ അവിടുന്നു ഓടിക്കേണ്ടത് പഞ്ചായത്തിന്റെ കടമ ആയതുകൊണ്ട് ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചു ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠേന ഈ തീരുമാനത്തോട് യോജിച്ചു. ഏത് സമയവും ഇളകാൻ ചാൻസ് ഉള്ള ഈ കൂട് സ്ഥിതി ചെയ്യുന്ന ശിഖരം മുറിച്ചു മാറ്റിയാൽ മാത്രമേ ഇതിനെ ഒഴിവാക്കാൻ പറ്റുകയുള്ളൂ അതിന് 90 അടി പൊക്കമുള്ള ക്രെയിൻ വേണം രാത്രിയിൽ ഈച്ചയുടെ ശല്യം കുറവുണ്ട്, സാധാരണ തടി വലിക്കുന്ന ക്രെയിന് വാടക 15000 RS ആണ്. വലിയ ക്രയിന് 25000 രൂപയോളം ആകും ക്രെയിൻ പോകാൻ ജെസിബി വെച്ച് വഴിയൊരുക്കിയാണ് മരത്തിന്റെ അടുത്തെത്തിയത് ഇതാണ് യഥാർത്ഥ സംഭവം.
(2) ഡ്രൈവറുടെ വേക്കൻസി പുതുക്കാതിരുന്നത്. തീക്കോയി പഞ്ചായത്തിലെ വാഹനം പ്രസിഡന്റിന്റെ അധികാരപരിധിയിലുള്ളതാണ്, പ്രസിഡന്റിന്റെ വാർഡ് കാരനായ ഡ്രൈവറെ പ്രസിഡണ്ടിന് വിശ്വാസയോഗ്യമല്ലെങ്കിൽ മാറ്റാവുന്നതാണ് (ഇത് പ്രസിഡന്റിന്റെ അധികാരത്തിൽ പെട്ടതാണ്) (3) താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറുടെ നിയമനം. പുതിയ സ്ഥിരം ആയിട്ടുള്ള എൻജിനീയർ എത്രയും പെട്ടെന്ന് നിയമിക്കാൻ പഞ്ചായത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ആ എൻജിനീയർ വന്നു ചാർജ് എടുക്കുമ്പോൾ താൽക്കാലിക നിയമനം റദ്ദ് ആയിക്കൊള്ളും. കഴിഞ്ഞ UDF ഭരണകാലത്ത് നടത്തിയ ക്രമക്കേടുകൾ. (അന്വേഷണം നടക്കുന്നത് ) (1) തീക്കോയി പഞ്ചായത്തിലെ ചട്ടവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് പെർമിറ്റ് കൊടുത്തത്, 14 അപാകതകളുള്ള ഒരു കെട്ടിടത്തിന് കക്ഷി കോടതിയിൽ കേസ് കൊടുത്തപ്പോൾ ഒരു അപാകത ഇല്ലെന്ന് പറഞ്ഞ് പ്രസിഡണ്ട് കൂട്ടരും കോടതിയിൽ റിപ്പോർട്ട് നൽകി, വിജിലൻസിന് പരാതി ലഭിച്ചത് അനുസരിച്ച് ഈ വിഷയത്തിൽകഴിഞ്ഞ ദിവസം പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടക്കുക ഉണ്ടായി ഈ വിഷയത്തിൽ കഴിഞ്ഞ ഭരണകാലത്ത് നടന്ന ക്രമക്കേടുകൾ അന്വേഷിച്ചു പുറത്തുകൊണ്ടുവരുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. (3) ഏഴാം വാർഡ്( വഴിക്കടവ്) വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിന്റെ സ്ഥലത്ത് UNICFന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള സംഭരണി പൊളിച്ചു കളയുകയും സ്വകാര്യ വ്യക്തി റിസോർട്ട് നിർമ്മിക്കുന്നതിന് സ്ഥലം കയ്യേറി കെട്ടിടം നിർമ്മിക്കുകയും ചെയ്തു, മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെയാണ് ഇത് നടന്നത്, ഇത് ഗൗരവമുള്ള ഒരു വിഷയമാണ്, വൻ അഴിമതിയാണ് ഇതിൽ നടന്നത്, പഞ്ചായത്ത് കമ്മിറ്റിയിലെ വിഷയം ഉന്നയിച്ച് അന്വേഷണത്തിന് ഉത്തരവായി, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. (4) പത്തുവർഷം മുമ്പ് ലക്ഷക്കണക്കിന് രൂപ മുടക്കി പഞ്ചായത്തിൽ സോളാർ പാനൽ ഫിറ്റ് ചെയ്തിരുന്നു ഇതുവരെ അത് വർക്ക് ചെയ്തിട്ടില്ല ഒരു രൂപയുടെ പോലും കറണ്ട് കിട്ടിയിട്ടില്ല ഈ വകയിലും നല്ല കമ്മീഷൻ ആണ് കിട്ടിയത്, (5) മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് പല സ്ഥലങ്ങളിലും ക്യാമറ ഘടിപ്പിച്ചിരുന്നു ഇതിൽ ഒരു ക്യാമറ പോലും വർക്ക് ചെയ്യുന്നില്ല, ഇലക്ഷന് മുമ്പ് ജനങ്ങളുടെ മുമ്പിൽ പൊടിയിടാൻ വേണ്ടി യാതൊരു കാളിറ്റിയും ഇല്ലാത്ത ക്യാമറയാണ് ഘടിപ്പിച്ചത്. (6) തീക്കോയി പഞ്ചായത്തിലെ ജലനിധിയുടെ കമ്മിറ്റിയിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട്നടന്നിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്, ഈ വിഷയത്തിലും അന്വേഷണം ഉറപ്പായിട്ടും നടക്കും, അഴിമതിക്കും കെടു കാര്യസ്ഥതക്കും സ്വജന പക്ഷപാതത്തിനും, ഈ പഞ്ചായത്തിലെ മാലിന്യത്തിനും എതിരെയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിന് നിങ്ങളോട് വോട്ട് ചോദിച്ചത്. ഈ നാട്ടിലെ ജനങ്ങൾ അത് അംഗീകരിക്കുകയും എൽഡിഎഫിന് പഞ്ചായത്ത് ഭരണം ഏൽപ്പിക്കുകയും ചെയ്തു ഭരണത്തിൽ കയറിയിട്ട് രണ്ടുമാസം കഴിഞ്ഞതേയുള്ളൂ യാതൊരു രാഷ്ട്രീയ മാന്യതയും കാണിക്കാതെ ഉള്ളതാണ് ഈ പ്രതിഷേധയോഗം ചിലരുടെ കയ്യിൽ നിന്ന് സ്ഥാനമാനങ്ങൾ വിട്ടുപോകുമ്പോൾ ഉള്ള ബുദ്ധിമുട്ടുകളാണ് ഇതിനൊക്കെ കാരണം, ഈ പഞ്ചായത്ത് ഭരണത്തിൽ അഴിമതിയോ സ്വജനപക്ഷവാദമോ ജനങ്ങളുടെ വിഷയങ്ങളിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്, അഴിമതിയില്ലാത്ത ഭരണത്തിന് ഞങ്ങൾ പ്രതിജ്ഞബദ്ധരാണ് ഈ ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങളുടെയും പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്ന് LDF തീക്കോയി മണ്ഡലം കമ്മിറ്റി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments