Latest News
Loading...

തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.



തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ശ്രീമഹാദേവൻ, ശ്രീകൃഷ്ണൻ, ശ്രീനരസിംഹമൂർത്തി നടകകളിലെയും കൊടിയേറ്റ് ക്ഷേത്രം  തന്ത്രി പ്രതിനിധി കല്ലാരുവേലി ഇല്ലം കേശവൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കല്ലാരുവേലിഇല്ലം ജയരാമൻ നമ്പൂതിരി, പെരുനാട്ടില്ലം ജയരാജൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി. 



തിങ്കളാഴ്ച 8.30 ശ്രീബലി, കലശാഭിഷേകം, വൈകിട്ട് പുരാണപാരായണം, 5.30 കാഴ്ചശ്രീബലി, തിരുവരങ്ങിൽ തിരുവാതിരകളി, വയലിൻ ഫ്യൂഷൻ, കൊടിക്കീഴിൽ വിളക്ക്. ചൊവ്വാഴ്ച 8.30 ശ്രീബലി, 12.30 ഉത്സവബലി ദർശനം, പ്രസാദമൂട്ട്, 5.30 കാഴ്ചശ്രീബലി, തിരുവങ്ങിൽ ഏഴിന് തിരുവാതിരകളി, ബാലെ, 9.30 വിളക്കിനെഴുന്നള്ളിപ്പ്.

പള്ളിവേട്ട ദിവസമായ 16 ന് 8.30 ശ്രീബലി, സ്‌പെഷ്യൽ നാദസ്വരം, പാഞ്ചാരിമേളം, 5.30 കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചവാദ്യം, സമൂഹപ്പറ, 7.30 
ഭജനാമൃതതരംഗിണി വരാഹി ഭജൻസ്, എട്ടിന് പള്ളിവേട്ട. ആറാട്ട് ദിവസമായ 17 ന് ഒൻപതിന് ആറാട്ട് പുറപ്പാട്, ആറാട്ടുസദ്യ, 5.30 തിരുവാതിര കളി, ഭക്തിഗാനമേള, എട്ടിന് ആറാട്ടെതിരേൽപ്പ്, സ്‌പെഷ്യൽ  നാദസ്വരം, പാണ്ടിമേളം, 10 കൊടിയിറക്ക്, 25 കലശം, ദീപാരാധന.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments