Latest News
Loading...

സാങ്കേതിക വിദ്യ ജീവിതത്തിലേക്ക്: ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലാ സെന്റ്‌ ജോസഫ്സിൽ വർണാഭമായ തുടക്കം


പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (SJCET) തുടക്കമായി. സമ്മിറ്റിന്റെ ഭാഗമായി നടത്തുന്ന ‘ബിൽഡത്തോൺ 2026’ കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശ്രീ ടോം തോമസ് ഉദ്ഘാടനം ചെയ്തു.
സെന്റ് ജോസഫ്‌സ് എൻജിനീയറിംഗ് കോളേജ്, പാലാ മാർ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മെഗാ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ കോളേജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ചു.



ഇന്നും നാളെയുമായി (മാർച്ച് 4, 5) നടക്കുന്ന സമ്മിറ്റിൽ കാർഷികം, ആരോഗ്യം, ഊർജ്ജം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
 * ബിൽഡത്തോൺ 2026-ൽ എഞ്ചിനീയറിംഗ്, മെഡിക്കൽ, മാനേജ്‌മെന്റ്, സയൻസ് തുടങ്ങിയ വിവിധ മേഖലകളിലെ വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ്‌ സംരംഭകർ എന്നിവർ പങ്കെടുക്കുന്നുണ്ട്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് രണ്ട് ലക്ഷം രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം രൂപയും അമ്പതിനായിരം രൂപയുമാണ് സമ്മാനമായി ലഭിക്കുക. വിജയികൾക്കുള്ള പുരസ്‌കാരവിതരണം അഭി. പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് നാളെ (മാർച്ച് 5) നിർവഹിക്കും. 



എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മാർ സ്ലീവാ മെഡിസിറ്റി എം.ഡി റവ. ഫാ. മാത്യു തെക്കേൽ നിർവഹിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൊതുജനങ്ങൾക്ക് എക്സിബിഷൻ സൗജന്യമായി കാണാവുന്നതാണ്. 



സമ്മിറ്റിന്റെ ഭാഗമായി വിപുലമായ പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഹൈഡ്രോപോണിക്സ്, ബയോഗ്യാസ്, കൂൺകൃഷി, തേനീച്ചകൃഷി, അത്യാധുനിക കാർഷിക യന്ത്രങ്ങൾ എന്നിവയുടെ തത്സമയ പ്രദർശനം എക്‌സിബിഷനെ ആകർഷകമാക്കുന്നു. മാർ സ്ലീവാ മെഡിസിറ്റി ഒരുക്കുന്ന എ.ഐ. അധിഷ്ഠിത സ്തനാർബുദ നിർണയ സംവിധാനവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് സ്പീച്ച് & ഹിയറിംഗ് (നിഷ് )അവതരിപ്പിക്കുന്ന അസിസ്റ്റീവ് ടെക്നോളജികളും എക്‌സിബിഷനിൽ ഒരുക്കിയിരിക്കുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്ലാസുകൾ, ഡ്രോണുകൾ എന്നിവയുടെ നിരയും സോളാർ വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ വിശേഷിച്ചു വെള്ളത്തിൽ നിന്നു ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയും തത്‌ഫലമായി ഉണ്ടാകുന്ന ഹൈഡ്രജനെ വൈദ്യുതിയാക്കി മാറ്റുകയും ചെയ്യുന്ന മൈക്രോഗ്രിഡ് സിസ്റ്റവും ഗ്രീൻ ബിൽഡിംഗ് മാതൃകകളും എക്സിബിഷനു മാറ്റുകൂട്ടുന്നു.ഇവയ്ക്കു പുറമെ കാർഷിക സംരംഭകത്വം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, വായ്പാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ സമ്മിറ്റിൽ ലഭ്യമാണ്.

നാളെ (മാർച്ച് 5) രാവിലെ 10.00നു നടക്കുന്ന ഏകദിന ശില്പശാലയിൽ പാലാ രൂപത മെത്രാൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥി ആകും. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, കേരള അഗ്രികൾച്ചറൽ സർവകലാശാലയിലെ ഡോ. കെ. പി. സുധീർ, പിറവം അഗ്രോപാർക്ക് ചെയർമാൻ ശ്രീ ബൈജു നെടുംകേരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.


വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments