Latest News
Loading...

ആരോഗ്യ രംഗത്ത് സമഗ്രമായ കുതിച്ച് ചാട്ടം പാലാ കേന്ദ്രീകരിച്ച് ഉണ്ടാകും . അഡ്വ: ഷോൺ ജോർജ്.



പാലാ: ബിജെപി വിജയിച്ചാൽ ആരോഗ്യ രംഗത്ത് സമഗ്രമായ കുതിച്ച് ചാട്ടം പാലാ കേന്ദ്രീകരിച്ച് ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. 
ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുവാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാത്ത് ലാബ് പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. ഇതോടെ ഹൃദ്‌രോഗികൾക്ക് കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കാതെ പാലായിൽ തന്നെ മികച്ച ചികിത്സ ഉറപ്പാക്കാൻ കഴിയും. 

ജനറൽ ആശുപത്രി ഉൾപ്പെടെ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും ഹെൽത്ത് സെൻ്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ നിയമിച്ച് പൂർണ്ണമായും കാര്യക്ഷമം ആക്കും. മലയോര മേഖലയിൽ ഐസിയു, കാർഡിയാക് സൗകര്യങ്ങളുള്ള ആബുലൻസ് അനുവദിക്കും. നഴ്സ് ഓൺ വീൽ എന്ന പദ്ധതി പ്രകാരം പ്രായമായവർക്കും കിടപ്പ് രോഗികൾക്കും വീട്ടിൽ തന്നെ പ്രാഥമിക ചികിത്സയും  പരിശോധനയും ഉറപ്പാക്കും. ആശാ വർക്കർമാരുടെയും നഴ്സുമാരുടെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കും.  ബിജെപി വിജയിച്ചാൽ ആറ് മാസത്തിനകം 
നിയോജക മണ്ഡലത്തിലെ എഴുപത് വയസിന് താഴെയുള്ള  മുഴുവൻ ആളുകളെയും കേന്ദ്രസർക്കാരിൻ്റെ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കും. 



തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകളിൽ നടത്തിയ മണ്ഡല പര്യടനത്തിന് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഷോൺ.

രാവിലെ മീനച്ചിൽ പഞ്ചായത്തിലെ പാറപ്പളിയിൽ നിന്നും ആരംഭിച്ച പര്യടനം കിഴ പറയാർ, ഇടമറ്റം, വിലങ്ങുപാറ, ചാത്തൻകുളം, വിളക്കുമാടം, ചെമ്പകശേരി, ചിങ്കല്ല്, മുക്കുള്ളേൽ പീടിക, പൈക, വിളക്കുമരുത്, പാലാക്കാട്, വായനശാല, പൂവരണിയിൽ സമാപിച്ചു. തുടർന്ന് കൊഴുവനാൽ പഞ്ചായത്തിലെ മുലേതുണ്ടി, തേനമാക്കൽ, പുറ്റനാനി, കാവുംപടി, മേവട, ആയില്യക്കുന്ന്, പുറയ്ക്കാട്ട്, തോട്ടനാൽ, പൗവത്ത് കവല, കൂട്ടുങ്കൽ, കുന്നപ്പള്ളിക്കുളം, മൂലതുണ്ടി കോളനി, മണ്ണാനി, മനക്കുന്ന്, വടയാർ, കപ്പിലിക്കുന്ന്, പണിയാമറ്റം, മോനിപള്ളി, കൊഴുവനാൽ, വാക്കപ്പുലം, തോക്കാട്, ഇളപ്പുങ്കൽ, ആലുതറപ്പാറ, കീഴുചിറക്കുന്ന്, കാളചന്ത, എൻഎസ്എസ് സ്കൂൾ ജംഗ്ഷൻ വഴി ചേർപ്പുങ്കൽ കവലയിൽ സമാപിച്ചു.





കർണ്ണാടക മുൻ ഉപ മുഖ്യമന്ത്രി അശ്വന്ത് നാരായണൻ  എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലായിൽ എത്തി. കൊഴുവനാൽ പഞ്ചായത്തിലെ തോടനാലിൽ അശ്വന്ത് നാരായണൻ പ്രചാരണത്തിൽ പങ്കെടുത്തത്. കേരളത്തിൽ ബിജെപിയും പാലായിൽ ഷോണും വിജയിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. സ്ഥാനാർഥിക്ക് വിജയാശംസകളും നേർന്നാണ് അദ്ദേഹം മടങ്ങിയത്. ഷോണുമായുള്ള സൗഹൃദത്തെ തുടർന്നാണ് അശ്വന്ത് നാരായണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പലായിൽ എത്തിയത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments