Latest News
Loading...

പാലായില്‍ ഷോണ്‍ തന്നെ. പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജും



ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.   47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാലാ നിയോജക മണ്ഡലത്തില്‍ നിന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ആണ് ഇത്തവണ മത്സരിക്കുക. ഹൈകോടതി അഭിഭാഷകനായ ഷോണ്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ അരുവിത്തുറ പ്ലാത്തോട്ടത്തില്‍ പിസി ജോര്‍ജിന്റെയും പാലാ ഇടപ്പാടി പറമുണ്ടയില്‍ ഉഷാ ജോര്‍ജിന്റെയും മകനാണ്. 

1982 ജൂണ്‍ മൂന്നിന് പാലായില്‍ ജനിച്ച ഷോണ്‍ ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പാലാ സെന്റ് വിന്‍സെന്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ നിന്ന് കോളേജ് വിദ്യാഭ്യാസവും തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമ ബിരുദവും നേടി. 





കെ എസ് സി യൂണിറ്റ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ലോ അക്കാഡമി യൂണിയന്‍ അംഗം, കെ എസ് സി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഷോണ്‍ പ്രൊഫഷണല്‍ കോളജ് സമരത്തില്‍ പങ്കെടുത്ത് മൂന്ന് തവണ ജയില്‍വാസം അനുഭവിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന ഷോണ്‍ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബര്‍ഗില്‍ല്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് കെ എം മാണി സാറിന്റെ അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചു. 2011 ല്‍ ഷോണ്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചപ്പോഴാണ് വാഗമണില്‍ പാരഗ്ലൈഡിങ്ങ് ആരംഭിച്ചത്. 

മൂന്ന് മുന്നണികളെയും 28000 വോട്ടിന് പരാജയപ്പെടുത്തിയ 2016 ലെ പി സി ജോര്‍ജിന്റെ ഐതിഹാസിക വിജയത്തിന്റെ പ്രധാന അമരക്കാരനായിരുന്ന ഷോണ്‍ 2020 ല്‍ പാലാ നിയോജക മണ്ഡലത്തിലെ നാലും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മൂന്നും പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും  സ്വതന്ത്രനായി, മുന്നണി ബന്ധമില്ലാതെ വിജയിച്ച കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് അംഗമാണ്. 

2024 ജനുവരി 31ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാഗമായ ഷോണ്‍ 2025 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനും കോര്‍ കമ്മിറ്റി അംഗവുമായി.



മുനമ്പം വിഷയം ഏറ്റെടുത്ത് കേരളത്തിന്റെയും രാജ്യത്തിന്റെയും ശ്രദ്ധയില്‍ കൊണ്ട് വന്ന് വഖഫ് ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായകമായ മാറ്റം വരുത്താന്‍ ശക്തമായി പ്രവര്‍ത്തിച്ചു. 

പിണറായി വിജയനെതിരെ ശക്തമായ ഒറ്റയാള്‍ പോരാട്ടം നടത്തി   സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അനേക്ഷണം കേരളത്തില്‍ ആദ്യമായി നടന്നതും പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ മൂന്നാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തത് കുറ്റപത്രം സമര്‍പ്പിച്ചതും ഷോണിന്റെ ശക്തമായ നിയമ പോരാട്ടത്തെ തുടര്‍ന്നായിരുന്നു. ജനകീയ വിഷയങ്ങളില്‍ സുപ്രീം കോടതിയിലും  ഹൈകോടതിയിലും ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ബിജെപിക്ക് സ്വാധീനം ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. 

പാലാ ബാറിലെ അഭിഭാഷകയും പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാറിന്റെ മകളുമായ പാര്‍വ്വതിയാണ് ജീവിതപങ്കാളി. പി സി ജോര്‍ജ് ജൂണിയര്‍, ആരാധന അന്ന ഷോണ്‍ എന്നിവരാണ് മക്കള്‍. ഡോ ഷെയിന്‍ ജോര്‍ജ് സഹോദരനാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments