രാമപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന 'മൊഴിക്കിലുക്കം' പരിപാടി രാമപുരം SHLP സ്കൂളിൽ ആവേശകരമായി നടന്നു. കുട്ടികളുടെ ഭാഷാപരമായ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാമപുരം സി.ആർ.സി കോർഡിനേറ്റർ ശ്രീ. സാജൻ എസ്. ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ ബെറ്റ്സി മാത്യു, ജീന ജോയി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments