Latest News
Loading...

പോണാട് കാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം



പോണാട് കാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം മാർച്ച് 21,,22, 23 തീയതികളിലായി നടത്തപ്പെടുന്നു. അശ്വതി നാളിൽ മാർച്ച് 21 തീയതി പതിവ് ഉത്സവ ചടങ്ങുകൾക്ക് ശേഷം എട്ടുമണിക്ക് പൊങ്കാല നിവേദ്യം പൂജ എന്നിവ നടക്കും. വൈകിട്ട് 4. 30 ന് നട തുറക്കൽ അഞ്ചു മുപ്പതിന് തിരുവരങ്ങിൽ തിരുവാതിര. 6 15ന് ദീപാരാധന. 6. 45 രാഗമാലിക പോണാട് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത സന്ധ്യ. എട്ടുമണിക്ക് അത്താഴമൂട്ട്. 9 മണിക്ക് ശ്രീമഹാദേവ നൃത്ത വിദ്യാലയം വലവൂർ അവതരിപ്പിക്കുന്ന നൃത്ത അർച്ചന. 



മീനഭരണി ദിവസമായ മാർച്ച് 22ന് പതിവ് ഉത്സവ ചടങ്ങുകൾക്ക് ശേഷം എട്ടുമണിക്ക് ശ്രീബലി എഴുന്നള്ളിപ്പ് അടിച്ചിറക്കാവിലേക്ക്. 9 മണിക്ക് അടിച്ചിറക്കാവിൽ നിന്നും ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിപ്പ്,കാവടി, കുംഭകുടം ഘോഷയാത്ര,കരക നൃത്തം, പമ്പമേളം എന്നിവയുടെ അകമ്പടിയോടെ. താലപ്പൊലിയോട് കൂടി കാണിക്ക മണ്ഡപത്തിൽ എഴുന്നള്ളിപ്പിന് സ്വീകരണം നൽകും. 11.30 നു തിരൂവ രങ്ങിൽ ശ്രീദുർഗ്ഗ വീര നാട്യം സംഘം പോണാട് അവതരിപ്പിക്കുന്ന വീരനാട്യം അരങ്ങേറും. തുടർന്ന് മഹാപ്രസാദമൂട്ട് നടക്കും. പതിവ് ഉത്സവം ചടങ്ങുകൾക്ക് ശേഷം വൈകിട്ട് എട്ടുമണിക്ക് ചരിത്രപ്രസിദ്ധമായ ചൂട്ടുപടയണി നടക്കും. അപൂർവ്വം ഭദ്രകാളി ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന ആചാരമാണ് ചൂട്ടുപടയണി. പുരുഷന്മാരാണ് സാധാരണയായി ചൂട്ടുപടയണി യിൽ പങ്കെടുക്കുന്നത്. വ്രതശുദ്ധിയോടെ വേണം ചൂട്ടുപടി എടുക്കേണ്ടത്. തുടർന്ന് തിരുവരങ്ങിൽ നൃത്ത നാടകം കാലഭൈരവി.



മാർച്ച് 23 കാർത്തിക ദിനത്തിൽ പതിവ് ഉത്സവ ചടങ്ങുകൾക്ക് ശേഷം ശ്രീബലി എഴുന്നള്ളിപ്പ്, 11:30 നു തിരുവരങ്ങിൽ കഥ കഥനം. തുടർന്ന് 12ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം പതിവ് ഉത്സവ ചടങ്ങുകൾക്ക് ശേഷം എഴുന്ന ള്ളിപ്പ് കോക്കാപള്ളിജംഗ്ഷനിലേക്ക്. സമൂഹ പറക്കു ശേഷം താലപ്പൊലിയോട് കൂടി തിരിച്ച് ക്ഷേത്രത്തിലേക്ക്. 6:30നു തിരുവരങ്ങിൽ തിരുവാതിര. 7 മണിക്ക് ദീപാരാധന, കാർത്തിക ദീപ കാഴ്ച. 9 മണിക്ക് ജിൻസ് ഗോപിനാഥ് നയിക്കുന്ന ത്രയംബകം ഭജൻസ് രാമപുരം അവതരിപ്പിക്കുന്ന ഭജൻസ്. 12 മണിക്ക് വിളക്കിനെ ഴുന്നള്ളിപ്പ്. 
 
പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ റെജി പുതുചേട്ട്, ബിജുമോൻ കുഴിമറ്റത്തിൽ, വിഷ്ണു.എസ് നായർ കൊടക്കലുങ്കൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments