Latest News
Loading...

ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ



പാലാ: എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ എൽഡിഎഫ് മണ്ഡലം ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷനായി. കൺവീനർ ബാബു കെ ജോർജ് സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. 





സ്ഥാനാർഥി ജോസ് കെ മാണി, മുതിർന്ന സിപിഐ എം നേതാവ് കെ ജെ തോമസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി കെ ശശിധരൻ, എൽഡിഎഫ്  ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, നേതാക്കളായ സജേഷ് ശശി, പി കെ ഷാജകുമാർ, അഡ്വ. ജോസ് ടോം, ഔസേപ്പച്ചൻ തകടിയേൽ, ബെന്നി മൈലാടൂർ, കെ എസ് രമേശ്ബാബു, അഡ്വ. ബോബൻ ടി തെക്കേൽ, ഔസേപ്പച്ചൻ ഓടയ്ക്കൽ,  ബേബി ഉഴുത്തുവാൽ, ഔസേപ്പച്ചൻ വാളിപ്പാക്കൽ,  ബിജി മണ്ഡപം, ജോസ് കുറ്റിയാനിമറ്റം, അഡ്വ. വി ടി തോമസ്, എം ജി ശേഖരൻ, അഡ്വ. പി എസ് സുനിൽ,  സാജൻ തൊടുക,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ തോമസ്, നിമ്മി മാനുവൽ എന്നിവർ സംസാരിച്ചു. ടോബിൻ കെ അലക്സ് നന്ദി പറഞ്ഞു.



യോഗത്തിൽ 1001 അംഗജനറൽ കമ്മിറ്റിയെയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ:
ലാലിച്ചൻ ജോർജ് (പ്രസിഡൻ്റ്),
ബാബു കെ ജോർജ് (സെക്രട്ടറി),
ടോബിൻ കെ അലക്സ് (ജനറൽ കൺവീനർ), സജേഷ് ശശി (ട്രഷറർ).

കുരിശുപള്ളി ജംങ്ഷനിൽ കൊട്ടുകാപ്പള്ളി ബിൽഡിംങിൽ തുറന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന സിപിഐ എം നേതാവ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments