Latest News
Loading...

വികസനരേഖ പ്രകാശനം ചെയ്തു.



പാലാ നിയോജകമണ്ഡലത്തെ സംബന്ധിച്ച ജോസ്  കെ മാണിയുടെ ഭാവി വികസന കാഴ്ചപ്പാടുകളും,, ഇതിനോടകം നടപ്പാക്കിയ പദ്ധതികളും, സംരംഭങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനരേഖ പ്രകാശനം ചെയ്തു. ഇലക്ഷന് മുന്നോടിയായി ജനസമക്ഷം സമര്‍പ്പിച്ച ' ഉയിര്‍പ്പ് കാത്ത് പാലാ' എന്ന പേരിലുള്ള വികസനരേഖ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അനൂപ് ജോര്‍ജ്, വ്യാപാരി വ്യവസായി യൂത്ത് വിംഗ് ഭാരവാഹികളായ എബിസണ്‍ ജോസ്, അമല്‍ ബ്രൈറ്റ്, നവീന്‍ തെരുവില്‍ എന്നിവര്‍ ചേര്‍ന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യുവില്‍ നിന്നും  ഏറ്റുവാങ്ങി. ലാലിച്ചന്‍ ജോര്‍ജ് , ബാബു കെ ജോര്‍ജ്, ജോസ് ടോം, സജേഷ് ശശി, ടോബിന്‍ കെ അലക്‌സ്, പി കെ ഷാജകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . 


മാണി സാറിന്റെ കാലത്ത് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായ പദ്ധതികള്‍ പോലും മുന്നോട്ടു കൊണ്ടുപോകുവാന്‍ നിലവിലെ എം.എല്‍.എ.യ്ക്ക് കഴിഞ്ഞിട്ടില്ല. പാലാ കെ.എസ്.ആര്‍.ടി.സി. കോംപ്ലക്സ്, സ്റ്റേഡിയം ഗ്യാലറി, ടൗണ്‍ അമിനിറ്റി സെന്റര്‍, റിവര്‍ വ്യൂ റോഡ്, മരിയന്‍ ജംഗ്ഷന്‍ ബൈപ്പാസ്, നെല്ലിയാനി യിലെ മിനി സിവില്‍ സ്റ്റേഷന്‍ എന്നിവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ, അയ്യമ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യതകള്‍ കണ്ടെത്തി പുതുതായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ല. വികസന കാര്യത്തില്‍ എംഎല്‍എ പരാജയപ്പെട്ടിടത്ത് ജോസ് കെ. മാണി വിജയിക്കുന്ന കാഴ്ചയാണ്  കാണുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments