Latest News
Loading...

കെസിആര്‍എം സ്‌നേഹസംഗമം മാര്‍ച്ച് 29ന് പാലാ സണ്‍സ്റ്റാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍


കേരള കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനം കെസിആര്‍എം സംഘടിപ്പിക്കുന്ന സ്‌നേഹസംഗമം മാര്‍ച്ച് 29ന് പാലാ സണ്‍സ്റ്റാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. മതവിവേചനത്തിന്റെ ഇരകള്‍ക്കും അതിജീവിതര്‍ക്കും സമൂഹത്തിന്റെ പിന്തുണ നേടിക്കൊടുക്കുന്നതിന് വേണ്ടിയാണ് കെ സി ആര്‍ എം പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന സമ്മേളനത്തില്‍ പ്രൊഫസര്‍ റ്റി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. 



ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി ആമുഖപ്രഭാഷണം നടത്തും. സിസ്റ്റര്‍ റാണിറ്റിനെ സ്‌നേഹ ഹാരമണിയിക്കും. കെ സി ആര്‍ എം സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് ജോസഫ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ആന്റോ മാങ്കൂട്ടം, ട്രഷറര്‍ മാത്യു തറക്കുന്നേല്‍ എന്നിവര്‍ സംബന്ധിക്കും. ആന്റോ മാങ്കൂട്ടം, മാത്യു തറക്കുന്നേല്‍ എന്നിവര്‍ പാലായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   



Post a Comment

0 Comments