പാലാ. മാണി സി കാപ്പൻ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വ്യക്തികളെ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും മണ്ഡലമാകെ ഓട്ട പ്രദിക്ഷണത്തിൽ. വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിവസമായ ഇന്ന് വിവിധ പള്ളികളിലെ പ്രാർത്ഥനക്കു ശേഷം നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ , മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, മോൺ ജോസഫ് കണിയോടിക്കൽ, എന്നിവരെ അരമനയിലെത്തി ആശംസകളറിയിച്ചു.
പതിവു പോലെ മരണ വീടുകളിലെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്ന പതിവ് തിരക്കിനിടയിലും മുടക്കിയില്ല. മറ്റു സ്ഥാനാർത്ഥികൾ പ്രചരണായുധങ്ങൾ കൊണ്ട് മണ്ഡലമാകെ നിറക്കുകയാണ് എന്ന ആശങ്കയുമായി എത്തിയ പ്രവർത്തകരോട് ഒന്നും ഭയപ്പെടാനില്ലെന്നും പാലാക്കാർ പണമെത്തിരി കണ്ടതാണെന്നും അവരെ പറ്റിക്കാനാകില്ലെന്നും ഗൗരവത്തോടെ മാണി സി കാപ്പൻ പറഞ്ഞപ്പോൾ കേട്ടു നിന്നവരും ചിരിച്ചു പോയി.
പിന്നീട് ഓഫീസിൽ എത്തിയപ്പോൾ സ്റ്റാഫ്അംഗങ്ങൾ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന എത്തി എന്ന് അറിയിച്ചപ്പോൾ കാണട്ടെ എന്നായി കാപ്പൻ. വായിച്ച ശേഷം തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലെത്തി അഭ്യർത്ഥന നൽകി വോട്ട് ഉറപ്പിച്ച ശേഷം എലിക്കുളത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments