Latest News
Loading...

കടപ്പാട്ടൂര്‍ തിരുവുത്സവത്തിന് കൊടിയേറി



കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ശനിയാഴ്ച വൈകിട്ട് 5.30നും 6നും ഇടയില്‍ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലം  നീലകണ്ഠന്‍നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തര്‍ കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുത്തു.



വിശേഷാൽ എഴുന്നള്ളത്തുകൾ, പ്രശസ്‌ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ പൂജകൾ, പ്രൗഢ ഗംഭീരമായ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ച‌ ശ്രീബലിക്കും ആറാട്ടുദിനത്തിലും നടക്കുന്ന മേളങ്ങൾ ഈ വർഷത്തെ ഉത്സവത്തിൻ്റെ പ്രത്യേകതയാണ്.

രണ്ടുമതുൽ ആറുവരെ ഉത്സവദിവസങ്ങളിൽ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്‌ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും.  ഭാരവാഹികളായ മനോജ് ബി. നായർ,എൻ. ഗോപകുമാർ,കെ.ആർ.ബാബു കണ്ടത്തിൽ, എന്നിവർ ഉത്സവ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments