ചുമതല ഏറ്റവരുടെ അവഗണനയിൽ വികസന പിന്നോക്കാവസ്ഥ നേരിട്ട പാലായുടെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും ഇതിനായി കൂടെയുണ്ടാവുമെന്നും
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണി പറഞ്ഞു. നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലുമായി എൽ.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.
നുണപ്രചരണങ്ങളെയും വ്യക്തിഹത്യ രാഷ്ട്രീയത്തെയും പാലായിലെ ജനങ്ങൾ ഇത്തവണ തള്ളിക്കളയും.പാലായിലെ 12 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും വ്യക്തമായ മേൽകൈ നേടി എൽഡിഎഫ് ഇത്തവണ പാലാ തിരിച്ചു പിടിക്കുമെന്നും വികസന ഭൂപടത്തിലേക്ക് നിയോജകമണ്ഡലത്തെ മടക്കിക്കൊണ്ടുവരുമെന്നും ജോസ് കെ മാണി പറഞ്ഞു
2019 -ൽ എൽ.ഡി.എഫ് വിജയിച്ച പാലാ ഇത്തവണ തിരികെ പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ യോഗത്തിൽ പ്രഖ്യാപിച്ചു. കരൂർ പഞ്ചായത്തിലെ പേണ്ടാനംവയലിൽ ലാലിച്ചൻ ജോർജ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.
ബാബു കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ലോപ്പസ് മാത്യു,
സജേഷ് ശശി, ടോബിൻ കെ.അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, പി.കെ.ഷാജകുമാർ, ജിൻസ് ദേവസ്യാ, കുഞ്ഞുമോൻ മാടപ്പാട്ട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, നിമ്മിടിങ്കിൾ രാജ് എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




.jpeg)

0 Comments