Latest News
Loading...

ജെസിസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രണ്ടാം വര്‍ഷത്തിലേയ്ക്ക്



ജൂണിയര്‍ ചേബര്‍ ഇന്റര്‍നാഷണലിന്റെ ബിസിനസ് വിഭാഗമായ ജെസിസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രണ്ടാം വര്‍ഷത്തിലേയ്ക്ക്. പുതിയ വര്‍ഷത്തെ  പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന്  വൈകിട്ട് ഏഴുമണിക്ക് പാലാ റിവര്‍ വാലി ക്ലബ്ബില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം 3 കോടിയോളം ബിസിനസ് അംഗങ്ങള്‍ക്ക് പരസ്പരം ബിസിനസ് പ്രമോട്ട് ചെയ്തുകൊണ്ട് ലഭിക്കുകയുണ്ടായി. 


2026 വര്‍ഷത്തെ ചെയര്‍മാനായി ഡെന്റല്‍ സര്‍ജനായ ഡോക്ടര്‍ രാജു സണ്ണി, സെക്രട്ടറിയായി ജില്‍ബിന്‍ ജോണ്‍ സെക്‌മെത് സോളാര്‍, ട്രഷറായി അലക്‌സ്,  വൈസ്  ചെയര്‍മാനായി എന്‍ജിനീയര്‍ ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിജു മുഖ്യാതിഥി ആയിരിക്കും. 

 
ജെസിഐ ഇന്ത്യ സോണ്‍ പ്രസിഡന്റ് ശ്യാം മോഹന്‍, ജെകോം ചെയര്‍മാന്‍ രഞ്ജു ക്രിസ്റ്റോ, സോണ്‍ ഡയറക്ടര്‍ സോബിന്‍ അണക്കര, ബിസിനസ് കോഡിനേറ്റര്‍ ചെയ്‌റ്റോ, എന്നിവര്‍ പങ്കെടുക്കും വാര്‍ത്താ സമ്മേനത്തില്‍ രാജു സണ്ണി, ജില്‍ബിന്‍ ജോണ്‍ , അലക്‌സ് , ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments