Latest News
Loading...

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം - മുനിയറയിലേയ്ക്ക് പാലത്തിനും ചെക്ക് ഡാമിനും 2 കോടി അനുവദിച്ചു. ജോസ്.കെ.മാണി എം.പി



പാലാ:-  കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം  വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ  ടൂറിസം സർക്യൂട്ട് സെൻ്ററായ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ -  കനാൻ നാട് - മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻ  തോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കുവാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി.അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്ററ്യന് സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ജലസേചന വകുപ്പിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചത്. 


ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടം സന്ദർശിക്കുവാൻ എത്തുന്ന  ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്ക്  മുനിയറയിലേയ്ക്കുള്ള കനാൻ തോട് മുറിച്ചുകടക്കാതെ വളരെ വേഗം എത്തുവാൻ കഴിയും. നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും ജോസ്.കെ.മാണി എം.പി അറിയിച്ചു.
കനാൻ നാട് ജംഗ്ഷനിൽ അമെനിറ്റി സെൻ്റർ നിർമ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . ഇതിൻ്റെ നിർമ്മാണത്തിനുളള സാങ്കേതികാനുമതിക്കായുള്ള നടപടികളും പൂർത്തിയായി വരുന്നു. ഇലവീഴാപൂഞ്ചിറ - കനാൻ നാട് - മുനിയറ ഗുഹ - അടൂർമല അമ്പലം റോഡ് നിർമ്മാണത്തിനുള്ള പദ്ധതിയും സമർപ്പിച്ചിട്ടുള്ളതായി ജോസ്.കെ.മാണി അറിയിച്ചു.



ജോസ്.കെ.മാണി എം.പിയെ അഭിനന്ദിച്ചു

മേലുകാവ് : - കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറ - കനാൻ നാട് - മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ച ജോസ്.കെ. മാണി എം.പിയെ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യൂ, കേരള കോൺഗ്രസ് (എം)  മേലുകാവ്  മണ്ഡലം പ്രസിഡൻ്റ് റ്റി റ്റോ തെക്കേൽ, സി.പി.എം.മേലുകാവ് ലേക്കൽ സെക്രട്ടറി സാം അലക്സ്, അനൂപ്.കെ.കുമാർ, റ്റി.സി.ഷാജി,സണ്ണി മാത്യൂ, ആൻ മരിയ, ഷീബാമോൾ ജോസഫ്, അഞ്ചു റോബിൻ,ജെറ്റോ ജോസ്, അലക്സ്.റ്റി.ജോസഫ്,ബിജു  ഇല്ലിക്കത്തൊട്ടിയിൽ,ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ.പി.എസ് പൊട്ടംമുണ്ടയ്ക്കൽ, എന്നിവർ അഭിനന്ദിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments