എ എം എ ഐ പാലാ ഏരിയ വാർഷിക സമ്മേളനം 2026 മാർച്ച് 8ന് പാലാ മാർക്കറ്റ് റോഡിലുള്ള അമ്പാടി റസ്റ്റോറന്റിന്റെ ഹാളിൽ നടന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി തുടങ്ങിയ യോഗത്തിൽ,Dr. ബ്ലസി ജോബ് കഴിഞ്ഞ വർഷം നമ്മെ വേർപെട്ടുപോയ AMAI അംഗങ്ങളെയും, കുടംബങ്ങങ്ങളെയും അനുശോചനം അർപ്പിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി ഡോക്ടർ മരിയ സി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഏരിയാ പ്രസിഡൻ്റ് ഡോക്ടർ കെ വി ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. AMAI സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഡോക്ടർ സീനിയ അനുരാഗ് പാലാ ഏരിയ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
AMAI സ്റ്റേറ്റ് ഇൻചാർജും കോട്ടയം ജില്ലാ സെക്രട്ടറിയുമായ ഡോക്ടർ ചാരുലത തമ്പി സ്റ്റേറ്റ് കമ്മിറ്റി റിപ്പോർട്ട് വായിക്കുകയും പുതിയ പാനൽ അവതരിപ്പിക്കുകയും ചെയ്തു.
AMAI കോട്ടയം ജില്ലാ കമ്മിറ്റി മെമ്പർ ഡോക്ടർ വില്യംസ് ജോസഫ് ജില്ലാ പ്രവർത്തങ്ങളുടെ റിപ്പോർട്ട് വായിച്ചു.ഏരിയ കമ്മിറ്റി റിപ്പോർട്ട് പാലാ ഏരിയ സെക്രട്ടറി ഡോക്ടർ മരിയ സി തോമസ് വായിച്ചു. വനിത ദിനം പ്രമാണിച്ചു ഏരിയ യിലെ യുവ വനിത സംരംഭകരായ ആയുർവേദ ഡോക്ർമാരെ ആദരിച്ചു. ആയുർവേദ ഡോക്ടർമാർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് നടന്ന ചർച്ച നടത്തി. നാട്ടുവൈദ്യത്തിന്റെ മറവിൽ നടക്കുന്ന വ്യാജചികിത്സക്കെതിരെ ജനങ്ങളെ ബോധവൽക്കിരിക്കാനും, നിയമ വിധേന വ്യാജന്മാരെ നിരോധിക്കാനും വേണ്ട കാര്യങ്ങൾ ചർച്ചക്കെടുക്കുകയും ചെയ്തു.
പാലാ ഏരിയ ജോയിന്റ് സെക്രട്ടറി ഡോക്ടർ ശാരി രാകേഷ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശനം നടത്തി. പാരമ്പര്യ വൈദ്യം എന്ന് പറഞ്ഞു ചികിത്സിക്കുന്ന വ്യാജന്മാരുടെ മരുന്ന് കഴിച്ചു ഒരുപാടുപേർ രോഗികൾ ആകുന്നുണ്ടെന്നും, മാറാരോഗം വരെ ചികിത്സിച്ചു ഭേദം ആക്കാം എന്ന ഇവരുടെ വാഗ്ദാനങ്ങളിൽ വീഴാതെ പൊതുജനം ജാഗ്രത ഉള്ളവരാകണമെന്നും AMAI പാലാ ഏരിയ കമ്മിറ്റി അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments