കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി അദ്ധ്യക്ഷത വഹിച്ചു. Dr അജു ജോസഫ് കുര്യൻ (Asst Drugs controller state co-ordinator), Dr. Jemeela Helen Jacob, Dr Babitha K. vazhayil, Thara S Pillai (Drugs inspecter) ക്ലാസ് എടുത്തു. PLV മാരായ പ്രകാശൻ MU ,ജോസ് അഗസ്റ്റ്യൻ, സുഷമ മുരളി തുടങ്ങി മറ്റ് PLV മാരും പങ്കെടുതതു. യോഗത്തിന് പ്രകാശൻ MU സ്വാഗതവും ജോസ് അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ. ആശാ പ്രവർത്തകർ എന്നിവർ ക്ലാസിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments