പാല. ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശു
പള്ളി കവലയിൽ ആരംഭിച്ച റിലേ സത്യഗ്രഹം സംസ്ഥാന പ്രസിഡൻ്റ് പി.എ.തോമസ് അങ്കമാലി ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച ഭരണസമിതിയംഗങ്ങൾക്കും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാ
നോ, തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാ
നോ മുതിരാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടികളാണ് സർക്കാർ തുടർന്നു വരുന്നത്.
പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപായി നിക്ഷേപകരുടെ പ്രശ്നത്തിനും പരിഹാരം കാണാൻ മുതിരാത്ത പക്ഷം തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകാൻ ഫോറം തയ്യാറാകുമെന്ന ശക്തമായ മുന്നറിയിപ്പ് സംഘടന നൽകുന്നതായി പ്രസിഡൻ്റ് അറിയിച്ചു.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളായ അഡ്വ.ചാക്കോ തോമസ്, ജേക്കബ് തോപ്പിൽ, ജെ.സി. തറയിൽ തുടങ്ങിയവർ സമരത്തിന് ആശംസ അറിയിച്ചു. എ. സി, ബേബിച്ചൻ, നെടുങ്കുന്നം രഘുദേവ്, റോയി വെള്ളരിങ്ങാട്ട്, ബിനു മാത്യൂസ്, ജോയി കളരിക്കൽ, സണ്ണി സേ
വ്യർ, ലോസൺ ജോസഫ്, തിയഡോഷ്യസ് ഇ
മ്മാനുവേൽ എന്നിവർ റിലേ സത്യഗ്രഹ പരിപാ
ടികൾക്ക്നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments