Latest News
Loading...

'പോസിറ്റീവ് എനർജി' 'വിദ്യാലയങ്ങളുടെ മുഖമുദ്ര - മാണി. സി. കാപ്പൻ




പനയ്ക്കപ്പാലം :- പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന അന്തരിക്ഷം ഏതൊരു സ്കൂളിൻ്റെയും മുഖമുദ്രയാണ് എന്നും സ്വാമി വിവേകാനന്ദ വിദ്യാലയത്തിലെ പ്രസാദാത്മകമായ അന്തരിക്ഷം മാതൃകാപരമാണ് എന്നും പാലാ എം.എൽ.എ ശ്രീ. മാണി സി.കാപ്പൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. വിദ്യാലയത്തിൻ്റെ വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . സ്വാമി വിവേകാനന്ദവിദ്യാലയം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഗോവ ഇൻകം ടാക്സ് കമ്മീഷണർ ശ്രീ.ജ്യോതി സ്മോഹൻ IRS ആയിരുന്നു. 


പ്രിൻസിപ്പാൾ വിനോദ് എസ് .സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ മോഹനകുമാർV.N, BVN ഭാരവാഹികളായ ലളിതാംബിക കുഞ്ഞമ്മ , ഉണ്ണികൃഷ്ണൻ N, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല . R,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേംജി . R,തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോമി ബെന്നി, വാർഡ് മെംബർസുധാ രഘു, അഡ്വ ഷോൺ ജോർജ്, വനജ B, ഇന്ദിര, പ്രമീള R,ഹേമ രാജീവ്, വിനോദ് R എന്നിവർ സംസാരിച്ചു. ഗിരിജ E .P വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, കരാട്ടെ പ്രദർശനം, യോഗാഭ്യാസം എന്നിവ നടന്നു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments