Latest News
Loading...

സണ്ണി പൈകടയുടെ നിരാഹാരസമരം ഇന്ന് അവസാനിക്കും



കഴിഞ്ഞ ആറു മാസമായി വെള്ളരിക്കുണ്ടിലും ജനു. 26 മുതല്‍ ഈരാറ്റുപേട്ടയിലും നടന്നു വരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹം രണ്ടു സ്ഥലങ്ങളിലും ഇന്ന് രാവിലെ അവസാനിക്കും. ഇലക്ഷനില്‍ തങ്ങള്‍ക്ക് വിജയം ലഭിച്ചാല്‍ സത്യാഗ്രഹ സമിതി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ മുന്‍ഗണനയോടെ നടപ്പിലാക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് UDF ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവില്‍ നിന്ന് ലഭിച്ച സാഹചര്യത്തിലാണ് സത്യാഗ്രഹം അവസാനിപ്പിക്കുന്നത്. 



 കൂടാതെ സമര സമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ബി.ജെ.പി.യുടെ പ്രകടനപത്രികയിലുള്‍പ്പെടുത്തുമെന്ന ഉറപ്പ് ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ് സമരപന്തലിലെത്തി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമരത്തിന്റെ ഈ ഘട്ടം അവസാനിപ്പിക്കുന്നത്. ഇന്നലെ രാത്രി ജോസ് കെ മാണി എംപിയും പന്തലിലെത്തിയിരുന്നു. 



കഴിഞ്ഞ 12 ദിവസങ്ങളാണ് സണ്ണി പൈകട നിരാഹാരം അനുഷ്ടിച്ചത്. വിവിധ മേഖലകളിലെ പ്രമുഖരെത്തി തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗാന്ധിയന്‍ സമരമാര്‍ഗമായ സത്യാഗ്രഹത്തിലൂടെയാണ് കര്‍ഷകസ്വരാജ് സമിതി ചെയര്‍മാന്‍ സമരം നടത്തിയത്. ഇത്രയും നാള്‍ നീണ്ട സത്യാഗ്രഹം സണ്ണിയുടെ ആരോഗ്യനില വഷളാക്കുകയും ചെയ്തതോടെ സമരം അവസാനിപ്പിക്കണമെന്ന് വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിന്‍മേലാണ് ഇപ്പോള്‍ സമരം അവസാനിപ്പിക്കുന്നത്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments