ദേശീയ സേവാഭാരതി കേരളവും, കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് പൂഞ്ഞാർ ശ്രീനിലയം ബിൽഡിംഗ്‌സിൽ പ്രവർത്തനം ആരംഭിക്കുന്ന സാന്ത്വനസ്‌പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനം ഗോവ അഡിഷണൽ ഇൻകം ടാക്‌സ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ്. നിർവ്വഹിച്ചു . പൂഞ്ഞാർ സേവാഭാരതി പ്രസിഡന്റ് എ.എൻ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി
ഡോ.ഇ.പി.കൃഷ്‌ണൻ നമ്പൂതിരി പദ്ധതി വിശദീകരണം നടത്തി.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹനൻ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിന്റ്റ് അരീപ്ലാക്കൽ പഞ്ചായത്ത് മെമ്പർ റ്റി. എസ്. ശ്യാംകുമാർ ആർ എസ് എസ് ജില്ലാ സംഘചാലക് കെ.എൻ.ആർ. നമ്പൂതിരി
പി ആർ രാജേന്ദ്രൻ, ആർ. രാജീവ് വെട്ടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments